ഹൈദരാബാദ് എഫ്.സിക്കെതിരെ എ.ടി.കെ മോഹന്‍ബഗാന് തോല്‍വി

എ.ടി.കെ മോഹന്‍ബഗാന് ഹൈദരാബാദ് എഫ്.സിക്കെതിരെ ഒരു ഗോളിന്റെ തോല്‍വി. 86ാം മിനുട്ടില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ഹൈദരാബാദുകാര്‍ക്കായി വല കുലുക്കിയത്.

കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് എ.ടി.കെക്കുള്ളത്. ഇന്നത്തെ വിജയത്തോടെ 39 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 31 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് പിറകില്‍ നാലാം സ്ഥാനത്താണ് എ.ടി.കെ. 28 പോയിന്റാണ് ടീമിനുള്ളത്. 28 പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തുണ്ട്.