കൊച്ചിയിൽ ബസുകളിൽ വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവർമാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ബസുകളിൽ വ്യാപക പരിശോധന നടത്തി പോലീസ്. മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവർമാർ പരിശോധനയിൽ അറസ്റ്റിലായി. രണ്ട് കെഎസ്ആർടിസി ഡ്രൈവർമാരും നാല് സ്‌കൂൾ ബസ് ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

അറസ്റ്റ് ചെയ്യപ്പെട്ട ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി കഴിഞ്ഞുവെന്നാണ് കൊച്ചി ഡിസിപി എസ് ശശിധരൻ അറിയിച്ചത്. അതേസമയം, കൊച്ചിയിൽ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയിൽ 32 വാഹനങ്ങൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. ഇതിൽ രണ്ടു ബസുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്നു. ഇവരെ പോലീസിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ എത്തിച്ചിരുന്നു.

യാണ് പൊലീസ് നടപടിയെടുത്തത്. രണ്ട് ബസുകളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരെ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ എത്തിച്ചു. മദ്യപിച്ചു വാഹന മോടിക്കുന്നവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ ശുപാർശ നൽകിയതായി കൊച്ചി ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി.

മദ്യപിച്ചും, അശ്രദ്ധമായും വാഹനമോടിച്ചതിന് ആറ് വാഹന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ പോലീസ് ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി.