ജമ്മു കശ്മീരിലെ കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ രാഹുല് ഗാന്ധി. ‘കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സര്ക്കാര് നല്കുന്നത് ബുള്ഡോസറുകളാണ്. കുടിയൊഴിപ്പിക്കല് നടപടി എത്രയും വേഗം അവസാനിപ്പിക്കണം’- രാഹുല് ആവശ്യപ്പെട്ടു.
‘ജമ്മു കശ്മീരിന് ജോലിയും മികച്ച ബിസിനസ്സും സ്നേഹവും വേണം, എന്നാല് അവര്ക്ക് എന്ത് കിട്ടി? ബി.ജെ.പിയുടെ ബുള്ഡോസര് ആളുകള് പതിറ്റാണ്ടുകളായി കഠിനാധ്വാനം കൊണ്ട് വളര്ത്തിയെടുത്ത ഭൂമി അവരില് നിന്ന് തട്ടിയെടുക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചല്ല സമാധാനവും കശ്മീരിയത്തും സംരക്ഷിക്കേണ്ടത്. അവരെ ഒരുമിപ്പിച്ച് നിര്ത്തണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.
जम्मू-कश्मीर को चाहिए रोज़गार, बेहतर व्यापार और प्यार, मगर उन्हें मिला क्या? भाजपा का बुलडोज़र!
— Rahul Gandhi (@RahulGandhi) February 12, 2023
कई दशकों से जिस ज़मीन को वहां के लोगों ने मेहनत से सींचा, उसे उनसे छीना जा रहा है।
अमन और कश्मीरियत की रक्षा, जोड़ने से होगी, तोड़ने और लोगों को बांटने से नहीं। pic.twitter.com/K8kJAn20H7
അതേസമയം, കയ്യേറ്റങ്ങള് 100 ശതമാനം നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് കമ്മീഷണര് സെക്രട്ടറി വിജയ് കുമാര് ബിധുരി എല്ലാ ഡെപ്യൂട്ടി കമ്മീഷണര്മാര്ക്കും നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതുവരെ ജമ്മു കശ്മീരിലെ 10 ലക്ഷത്തിലധികം കനാല് ഭൂമിയില് ബുള്ഡോസറുകള് പ്രവര്ത്തിപ്പിച്ചു.

