കുട്ടിക്കാനം: ശാസ്ത്രം മനുഷ്യനെ കണ്ണ് തുറപ്പിച്ച് പുരോഗതിയിലേക്ക് നയിച്ചിട്ടും ശാസ്ത്രത്തെ കേട്ടുകേള്വിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാന് ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടി. കുട്ടിക്കാനം എം ബി സി എഞ്ചിനീയറിംഗ് കോളജില് കേരള സയന്സ് കോണ്ഗ്രസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മനുഷ്യനെ സ്വതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണം. വിദ്യാലയങ്ങളെക്കാള് കൂടുതല് ആരാധനാലയങ്ങള് ഉണ്ടാക്കാന് പണം മുടക്കുന്നു. ശാസ്ത്രത്തെ താഴേക്കിടയില് ഉള്ളവര്ക്ക് അറിവുകളായി പകരണം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖല വലിയ വെല്ലുവിളി നേരിടുന്നു. കൊള്ളലാഭം കൊയ്യുന്നതിനുള്ള ഉപധിയായി ശാസ്ത്രം മാറരുത്. മനുഷ്യ ദുരിതങ്ങള്ക്ക് അറുതി വരുത്താന് കഴിയണം.അതിന് ഉതകുന്ന ചര്ച്ചകള് ഉണ്ടാകണം’- മുഖ്യമന്ത്രി പറഞ്ഞു.

