വരുമാനത്തിന് അനുസരിച്ച് മാത്രമേ മാസശമ്പളം നൽകാൻ കഴിയൂ; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെഎസ്ആർടിസി

കൊച്ചി: വരുമാനത്തിന് അനുസരിച്ച് മാത്രമേ മാസശമ്പളം നൽകാൻ കഴിയൂവെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഏപ്രിൽ മാസം മുതലാണ് ഈ രീതി പിന്തുടരുകയെന്നും കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വരുമാനം ലഭിച്ചാൽ അതിന് അനുസൃതമായി ശമ്പളം നൽകുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ജീവക്കാരൻ പോലും സ്ഥാപനത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനെ കുറിച്ച് വേവലാതിപ്പെടുന്നില്ല. അതിനാലാണ് വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ കാണുകയും എതിർക്കുകയും ചെയ്യുന്നതെന്നും കെഎസ്ആർടിസി കുറ്റപ്പെടുത്തി.