തിരുവനന്തപുരം: ഇന്ധന സെസില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ധന സെസ് കുറക്കണമെന്നാവശ്യപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നു. നിയമസഭാ മാര്‍ച്ചും ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിച്ച് പ്രതിപക്ഷ സമരം കനക്കുകയാണ്.
അതേസമയം, സമരങ്ങള്‍ മിക്കയിടത്തും അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്.
എന്നാല്‍, സംസ്ഥാനത്ത് ഇന്ധന സെസില്‍ ഒരു പൈസ പോലും കുറക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. നിയമ സഭ 27വരെ പിരിഞ്ഞെങ്കിലും സഭയ്ക്ക് പുറത്ത് പ്രതിഷേധം ശക്തമാക്കാനാണ്് പ്രതിപക്ഷ തീരുമാനം.

