ഒടിടി റിലീസ് 42 ദിവസത്തിന് ശേഷം മാത്രം; തിയേറ്റര്‍ പ്രതികരണത്തിനും വിലക്ക്‌

കൊച്ചി: ഏപ്രില്‍ ഒന്നു മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് 42 ദിവസത്തിന് ശേഷമേ ഒടിടി റിലിസ് അനുവദിക്കൂ എന്ന നിയന്ത്രണവുമായി ഫിലിം ചേംബര്‍.

’42 ദിവസത്തിന് മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. തിയറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകരില്‍നിന്ന് പ്രതികരണങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താല്‍ സിനിമ തീയറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നത് വിലക്കാനും ധാരണയായി. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് തീരുമാനം.