ലോസ്ആഞ്ജലസ്: ഇംഗ്ലീഷ് ഗായകനായ ഹാരി സ്റ്റൈല്‍സിന്റെ ‘ഹാരിസ് ഹൗസ്’ ന് ആല്‍ബം ഓഫ് ദ ഇയര്‍ ഗ്രാമി പുരസ്കാരം. 32ാമത്തെ അവാര്‍ഡിലൂടെ ബിയോണ്‍സ് ഗ്രാമിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ നേടുന്ന വ്യക്തിയെന്ന റെക്കോഡ് കരസ്ഥമാക്കി. 26 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബിയോണ്‍സ് പഴങ്കഥയാക്കിയത്.
റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ കഫ് ഇറ്റ്, ഡാന്‍സ് ഇലക്ട്രിക് റെക്കോഡിങ് വിഭാഗത്തില്‍ ‘ബ്രേക്ക് മൈ സോള്‍’, പരമ്ബരാഗത റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ ‘പ്ലാസ്റ്റിക് ഓഫ് ദ സോഫ’, ഡാന്‍സ് ഇലക്ട്രിക് ആല്‍ബത്തില്‍ ‘റിനൈസന്‍സ്’ എന്നിവയാണ് ബിയോണ്‍സിന് അവാര്‍ഡിന് അര്‍ഹയാക്കിയത്. റിനൈസന്‍സ് ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്കാരത്തിനും മത്സരിക്കുകയും ചെയ്തിരുന്നു.

