ഏകപക്ഷീയമായി പെരുമാറുന്നു; സാങ്കേതിക സർവകലാശാല താൽകാലിക വിസിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിൻഡിക്കേറ്റ്

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല താൽകാലിക വിസിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിൻഡിക്കേറ്റ്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് സിൻഡിക്കേറ്റ് രംഗത്തെത്തിയിട്ടുള്ളത്. സിൻഡിക്കേറ്റ് യോഗത്തിന്റേയും ബോർഡ് ഓഫ് ഗവർണേഴ്‌സിന്റേയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പുവയ്ക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണ്. വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷളും നടത്താനാകാത്ത സ്ഥിതിയാണ്. ജനുവരിയിൽ നടക്കേണ്ട പി എച്ച് ഡി പ്രവേശനം മുടങ്ങി. സർവകലാശാലാ പ്രവർത്തനം തടസപ്പെടുത്തുന്നതാണ് വിസി സിസ തോമസിന്റെ നടപടികൾ. വിസി സ്ഥാനത്ത് നിന്ന് എത്രയും വേഗം സിസാ തോമസിനെ നീക്കം ചെയ്യണം. ഇതിന് സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്നും സിൻഡിക്കേറ്റ് അംംഗങ്ങൾ വ്യക്തമാക്കി.