ഓപ്പറേഷൻ ആഗ്; ഗുണ്ടകളെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധനയുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ വേണ്ടി സംസ്ഥാന വ്യാപകമായി പരിശോധന നടത്തി കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി.

കാപ്പ കരുതൽ തടങ്കൽ ചുമത്തപ്പെട്ടവരും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടെ 2641 പേരെയാണ് പരിശോധനയുടെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും അധികം പേർ അറസ്റ്റിലായിട്ടുള്ളത്.

‘ഓപ്പറേഷൻ ആഗ്’ (ആക്സിലറേറ്റഡ് ആക്ഷൻ എഗെൻസ്റ്റ് ആന്റിസോഷ്യൽസ് ആൻഡ് ഗുണ്ടാസ്) എന്ന പേരിലാണ് പോലീസ് പരിശോധന നടത്തുന്നത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തുകയും 1673 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം, പരിശോധനകൾ വ്യാപകമായിട്ടും പല കുപ്രസിദ്ധ ക്രിമിനലുകളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം-361 കൊല്ലം-216 പത്തനംതിട്ട-81 ആലപ്പുഴ- 160 കോട്ടയം-109 ഇടുക്കി-117 എറണാകുളം-216 തൃശ്ശൂർ-208 പാലക്കാട്-137 മലപ്പുറം-267 കോഴിക്കോട്-283 വയനാട്-109 കണ്ണൂർ-264 കാസർകോട്-113 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നും പിടികൂടിയവരുടെ കണക്കുകൾ.

വിശദവിവരങ്ങൾ ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, കരുതൽ തടങ്കൽ ഉൾപ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ .

തിരുവനന്തപുരം സിറ്റി – 22, 63
തിരുവനന്തപുരം റൂറൽ – 217, 270
കൊല്ലം സിറ്റി – 30, 51
കൊല്ലം റൂറൽ – 104, 110
പത്തനംതിട്ട – 0, 32
ആലപ്പുഴ – 64, 134
കോട്ടയം – 90, 133
ഇടുക്കി – 0, 99
എറണാകുളം സിറ്റി – 49, 105
എറണാകുളം റൂറൽ – 37, 107
തൃശൂർ സിറ്റി – 122, 151
തൃശൂർ റൂറൽ – 92, 150
പാലക്കാട് – 130, 168
മലപ്പുറം – 53, 168
കോഴിക്കോട് സിറ്റി – 69, 90
കോഴിക്കോട് റൂറൽ – 143, 182
വയനാട് – 109, 112
കണ്ണൂർ സിറ്റി – 130, 136
കണ്ണൂർ റൂറൽ – 127, 135
കാസർഗോഡ് – 85, 111