സുഡാൻ: അടുത്ത വർഷം മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കും. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങവെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ സന്ദർശനം നടത്തിയത്.

