സൗജന്യ സാരി വിതരണത്തിനിടയിലുണ്ടായ തിക്കും തിരക്കും; നാലു സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുപ്പത്തൂർ: സൗജന്യ സാരി വിതരണത്തിനിടയിലുണ്ടായ തരിക്കിൽപ്പെട്ട് നാലു സ്ത്രീകൾക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് അപകടം നടന്നത്. തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സൗജന്യ സാരി വിതരണം.

അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കൺ കൊടുക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലുംപ്പെട്ട് 4 സ്ത്രീകൾ മരിച്ചത്. വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി നൂറിലധികം സ്ത്രീകളാണ് സംഭവ സ്ഥലത്തെത്തിയത്. തമിഴ് മാസമായ തൈമാസത്തിലെ പൗർണമിയിലാണ് തൈപ്പൂയം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ വസ്ത്ര വിതരണം നടക്കാറുണ്ട്. സംഭവത്തിൽഅന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.