തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശമ്പളവും പെൻഷനും കൊടുക്കണ്ടേയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തെ വികസനത്തെ ഒട്ടും സഹായിക്കാത്ത ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ബജറ്റ്. സംസ്ഥാനത്തിന്റെ മൂല്യധന നിക്ഷേപം ഉൾപ്പെട്ട നിരവധി കാര്യങ്ങളിൽ വളരെ മോശമായിട്ടുള്ള നിലപാടാണ് കേന്ദ്ര ബജറ്റ് സ്വീകരിച്ചത്. വായ്പ പരിധി അടക്കം വെട്ടി കുറച്ച സാഹ്യചര്യത്തിൽ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോകും. ഈ സാഹ്യചര്യത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ബജറ്റാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഏത് നികുതി നിർദേശവും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉണ്ടാക്കുമെന്നും ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും പ്രതിഷേധങ്ങളും വിമർശനങ്ങളും പരിഗണിച്ചാകും ധനമന്ത്രിയുടെ തീരുമാനമെന്നും സിപിഐ പ്രത്യേക നിർദ്ദേശം മുന്നോട്ടുവെയ്ക്കില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

