നാഷണല്‍ ആയുഷ് മിഷനില്‍ തൊഴിൽ അവസരം

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ശല്യതന്ത്ര), നഴ്സ് (ആയുർവേദ,) യോഗ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ആയുർ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്.

നഴ്സ് തസ്തികയിൽ എ.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റും ആയുർവേദ നഴ്സിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തെ പി.ജി ഡിപ്ലോമ, സർക്കാർ വകുപ്പ്/ അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ യോഗ അധ്യാപക ട്രെയിനിങ്ങിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫിൽ യോഗ ഉള്ളവർക്കും അപേക്ഷിക്കാം. 2023 ഫെബ്രുവരി ഏഴിന് 50 വയസ് കവിയരുത്.

താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 9072650492, 9447453850. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസറിന് ഫെബ്രുവരി 7 ന് രാവിലെ 10 നും നഴ്സിന് രാവിലെ 11 നും യോഗ ഇൻസ്ട്രക്ടറിന് ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം നടക്കുന്നത്.