വ്യവസായത്തിനൊപ്പം ജലസേചനത്തിനും കൃഷിക്കും പാരമ്ബര്യ തൊഴില്‍ മേഖലക്കും കുടുംബശ്രീയ്ക്കും പരിഗണന; ബജറ്റിലെ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: വ്യവസായ മേഖയില്‍ അടങ്കല്‍ തുകയായി 1259.66 കോടി വകമാറ്റി വെച്ച് കേരള ബജറ്റ്. അടിസ്ഥാന സൗകര്യമേഖലയ്ക്കൊപ്പം ജലസേചനത്തിനും കൃഷിക്കും പാരമ്ബര്യ തൊഴില്‍ മേഖലക്കും കുടുംബശ്രീയ്ക്കും പ്രത്യേക പരിഗണന നല്‍കാനും ധനമന്ത്രി മറന്നില്ല. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും പരമാവധി ജനപ്രിയമാക്കാന്‍ ഈ ബജറ്റില്‍ ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ മേഖലയേയും സ്പര്‍ശിച്ചുവെന്ന് വരുത്താനാണ് ശ്രമം.

കേരള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി.

സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി.

സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടി.

കയര്‍ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി.

ലൈഫ് സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തങ്ങള്‍ക്കായി 20 കോടി.

കയര്‍ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി.

കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി.

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി 7.8 കോടി രൂപ.

കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടിയും തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി.

ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടി.

കുളങ്ങളുടെ നവീകരണം -7.5 കോടി.

കുട്ടനാട് പാടശേഖരം പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി.

മീനച്ചിലാറിന് കുറുകം അരുണാപുരത്ത് പുതിയ ഡാം വരും. ഇതിന് 3 കോടി അനുദിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ.

എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കല്‍ വികസനത്തിന് 2.5 കോടിയും വകയിരുത്തി.

വനസംരക്ഷണ പദ്ധതിക്കായി 26 കോടി.

ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി.

കോട്ടുകാല്‍ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി.

തൃശൂര്‍ സൂളോജിക്കല്‍ പാര്‍ക്കിനായി 6 കോടി.

16 വന്യജീവി സംരഷണത്തിന് 17 കോടി.

മത്സ്യ ബന്ധന ബോട്ടുകളുടെ എന്‍ജിന്‍ മാറ്റാന്‍ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു.

കടലില്‍ നിന്ന് പ്ലസ്റ്റിക് നീക്കാന്‍ ശുചിത്വ സാഗരത്തിന് 5 കോടി.

സീഫുഡ് മേഖലയില്‍ നോര്‍വേ മോഡലില്‍ പദ്ധതികള്‍ക്കായി 20 കോടി വകമാറ്റി.

ഫിഷറീസ് ഇന്നൊവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനായി ഒരു കോടി.

മൃഗചികിത്സ സേവനങ്ങള്‍ക്ക് 41 കോടിയും പുതിയ ഡയറി പാര്‍ക്കിന് 2 കോടിയും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് 13.5 കോടിയും.

നാളികേര വികസന പദ്ധതിക്കായി 60.85 കോടി

നെല്‍കൃഷിക്ക് 91.05 കോടി.

നാളികേര താങ്ങുവില 32 രൂപയില്‍ നിന്ന് 34 ആക്കി.

സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി.

കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് 8 കോടി.

വിള ഇന്‍ഷുറന്‍സിന് 30 കോടി.

തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് 2 കോടി വീതം.

കൊല്ലം, കാസര്‍കോട് ജില്ലകളില്‍ പെറ്റ് ഫുഡ് കമ്ബനിക്കായി 20 കോടി.

കാരാപ്പുഴ പദ്ധതിക്കുള്ള തുക 20 കോടിയായി വര്‍ധിപ്പിച്ചു.

ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടിയും അനുവദിച്ചിട്ടുണ്ട്.