കേരളത്തില്‍ ഇന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് യുണിറ്റിന് 9 പൈസ കൂടും. എന്നാല്‍, 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല.

അതേസമയം, പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിനാല്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് വര്‍ധിപ്പിച്ചത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.