താൻ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവ്; പ്രകാശ് ബാബുവിന് പിന്തുണ നൽകാതെ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ച സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിന് പിന്തുണ നൽകാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താൻ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണെന്ന് കാനം വ്യക്തമാക്കി.

പാർട്ടിയും മുന്നണിയും കേസിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും അദദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെ പ്രകാശ് ബാബു രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാടെന്ന് അദ്ദേഹം ചോദിച്ചിരുന്നു. സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്നും സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു.