പാർട്ടിയിൽ ഒരു മതത്തിന്റെ പേര് ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രവർത്തനം തികച്ചും മതേതരം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുസ്ലിം ലീഗ്

ന്യൂഡൽഹി: പാർട്ടിയെ നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്ന് സുപ്രീം കോടതിയെ അറിയിച്ച് മുസ്ലിം ലീഗ്. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ മുസ്ലിം ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടിയിൽ ഒരു മതത്തിന്റെ പേര് ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രവർത്തനം തികച്ചും മതേതരമാണെന്നാണ് മുസ്ലിം ലീഗ് കോടതിയിൽ വ്യക്തമാക്കിയത്.

കേരളത്തിൽ തന്നെ നൂറിലധികം തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരെ മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലേക്കും മത്സരിപ്പിച്ചു വിജയിപ്പിച്ചിട്ടുണ്ടെന്നും പേരിൽ മുസ്ലിം എന്നുള്ളതുകൊണ്ട് മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പാർട്ടിയായി കാണരുതെന്നും മുസ്ലിം ലീഗ് കോടതിയെ അറിയിച്ചു.