മൂന്നാര്‍: ഇടമലക്കുടിയില്‍ 47 വയസ്സുകാരന്‍ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുന്‍പ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. എന്നാല്‍, ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
അതേസമയം, ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വിവാഹം നടന്നതായി തെളിയുകയും ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചു വന്നിരുന്നതായും കണ്ടെത്തുകയായിരുന്നു.
സംഭവം സംബന്ധിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ടു നല്‍കിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥര്‍ പറഞ്ഞു.

