പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം; 46 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്.

അതേസമയം, സ്‌ഫോടന പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സംഭവം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ അറിയിച്ചു.