തിരുവനന്തപുരം: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദുവെന്നാല്‍ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണ്. എന്തുകൊണ്ടാണ് എന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്? ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുവാണ്. അതൊരു മതത്തിന്റ അടിസ്ഥാനത്തിലല്ല. ഭൂപ്രദേശ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നത്’- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
‘ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. എന്തുകൊണ്ടാണ് അവര്‍ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തത്? എന്നാല്‍ നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നു’- ഗവര്‍ണര്‍ ബിബിസി ഡോക്യുമെന്ററി വിവാദത്തെ കുറിച്ച് പ്രതികരിച്ചു.

