കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 361 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് പണി പൂര്‍ത്തിയവുകയെന്ന് റിപ്പോര്‍ട്ട്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എം പിയോടൊപ്പം നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തി.
മുപ്പത്തിയൊന്‍പത് മാസം കൊണ്ട് പരിസ്ഥിതി സൗഹൃദ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. ‘കൊല്ലം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുകയാണ്. ആദ്യ ഘട്ട നിര്‍മ്മാണത്തിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റും. തുടര്‍ന്ന് നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മറ്റും. രണ്ടാം ഘട്ടത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ലാന്‍ഡ്സ്‌കേപ്പിംഗ് തുടങ്ങിയ പരിപാടികള്‍ നടപ്പാക്കും. 39 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി 2026 ഇല്‍ റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കുമെന്നും’- അദ്ദേഹം അറിയിച്ചു.

