വി.ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസിന്റെയും ടി.യു രാധാകൃഷ്ണന് ഓഫീസിന്റെയും ചുമതല നല്‍കി കെപിസിസി

തിരുവനന്തപുരം: വി.ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസിന്റെയും ടി.യു രാധാകൃഷ്ണന് ഓഫീസിന്റെയും ചുമതലകള്‍ നല്‍കി കെപിസിസി.

മറ്റുള്ളവരുടെ പേരും ചുമതലകളും അറിയാം: എന്‍. ശക്തന്‍ (രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഗതന്‍), വി.ജെ. പൗലോസ് (കര്‍ഷക കോണ്‍ഗ്രസ്), വി.പി. സജീന്ദ്രന്‍ (മഹിളാ കോണ്‍ഗ്രസ്, ദേവസ്വംബോര്‍ഡ്), കെ. ജയന്ത് (കെ.പി.സി.സി. പ്രസിഡന്റിനൊപ്പം), കെ.പി. ശ്രീകുമാര്‍ (തിരുവനന്തപുരം), പഴകുളം മധു (കൊല്ലം), എം.എം. നസീര്‍ (പത്തനംതിട്ട), മര്യാപുരം ശ്രീകുമാര്‍ (ആലപ്പുഴ), എം.ജെ. ജോബ് (കോട്ടയം), ജോബി സെബാസ്റ്റ്യന്‍ (ഇടുക്കി), എസ്. അശോകന്‍ (എറണാകുളം), എ.എ. ഷുക്കൂര്‍ (തൃശ്ശൂര്‍), ബി.എ. അബ്ദുള്‍ മുത്തലിബ് (പാലക്കാട് ), പി.എ. സലീം (മലപ്പുറം), കെ.കെ. എബ്രഹാം (കോഴിക്കോട്), ആലിപ്പറ്റ ജമീല (വയനാട്), പി.എം. നിയാസ് (കണ്ണൂര്‍), സോണി സെബാസ്റ്റ്യന്‍ (കാസര്‍കോട്), ജി.എസ്. ബാബു (സേവാദള്‍), ആര്യാടന്‍ ഷൗക്കത്ത് (സംസ്‌കാര സാഹിതി), ദീപ്തി മേരി വര്‍ഗീസ് (മാധ്യമം), പ്രൊഫ. കെ.എ. തുളസി (യൂണിറ്റ് മാനേജ്‌മെന്റ് സിസ്റ്റം), കെ.എ. ചന്ദ്രന്‍ (ഐ.എന്‍.ടി.യു.സി.), ജി. സുബോധന്‍ (തദ്ദേശസ്ഥാപനങ്ങള്‍).

അതേസമയം, ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച അനില്‍ ആന്റണിക്ക് പകരക്കാരനായി ഡോ. പി സരിനെ നിയമിച്ചു. ഡിജിറ്റല്‍ മീഡിയയുടെ ഭാരവാഹിത്വം കെ.പി.സി.സി. ഭാരവാഹി എന്ന നിലയില്‍ വി.ടി. ബല്‍റാമിനാണ് നല്‍കിയിരിക്കുന്നത്.