‘സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി, യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കശ്മീരിലേക്ക് കടക്കാനിരിക്കേയാണ് യാത്ര നിര്‍ത്തിവെച്ചതിന്റെ കാരണം മാധ്യമങ്ങളോട് രാഹുല്‍ വിശദീകരിച്ചത്.

സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. എന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’- രാഹുല്‍ പറഞ്ഞു.