പാകിസ്താൻ കറൻസി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യനിരക്കിൽ; സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താൻ കറൻസി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യനിരക്കിൽ. യുഎസ് ഡോളറിനെതിരെ 225 പാകിസ്താൻ രൂപയെന്നതാണ് നിലവിലെ സ്ഥിതി. 7.6 ശതമാനം കൂടി ഇടിഞ്ഞതോടെയാണ് ഡോളറിനെതിരെ 255 രൂപ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പാകിസ്താനിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമായ അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി പാകിസ്താൻ ഐഎംഎഫിന്റെ സഹായം തേടി.

അടിയന്തിരമായി 110 കോടി ഡോളർ സഹായം വേണമെന്നാണ് പാകിസ്താൻ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ പിന്തുണയും പാകിസ്താൻ തേടുന്നുണ്ട്. പാകിസ്താനിൽ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇതിനെ സാധൂകരിക്കുന്ന വീഡിയോകളാണ് ഇപ്പോൾ പാകിസ്താനിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ജീവൻ പോലും മറന്നുകൊണ്ട് ഗോതമ്പുമായി പോകുന്ന ഒരു ട്രക്കിനെ ഒരു കൂട്ടം ആളുകൾ ബൈക്കിൽ പിന്തുടരുന്ന വീഡിയോയാണ് പാകിസ്താനിൽ നിന്നും പുറത്തു വന്നത്.

മുൻ വർഷങ്ങളിൽ ഐഎംഎഫ് പാകിസ്താന് സഹായം നൽകിയിരുന്നു. കഴിഞ്ഞ വർഷം 110 കോടി ഡോളറാണ് ഐഎംഎഫ് പാകിസ്താന് നൽകിയത്.