പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ

ന്യൂഡല്‍ഹി: കൊല്ലത്തെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ജില്ലയില്‍ പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ വെളിപ്പെടുത്തല്‍. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു.

കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങളും, ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കാന്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ഇത് ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദ്ദേശം.

അതേസമയം, കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.