പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി തുടങ്ങി ആറ് സംവിധായകര്‍ ഒന്നിക്കുന്ന സീരീസ് ‘വണ്‍ നേഷന്‍’ വരുന്നു. റിപ്പബ്ലിക്ക് ദിനത്തിലാണ് പ്രഖ്യാപിച്ചത്. ‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപനം നടത്തിയത്. പ്രിയദര്‍ശന്‍, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ എന്നിവരാണ് മറ്റു സംവിധായകര്‍.
‘ആറ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ചേര്‍ന്ന്, ഇന്ത്യയെ OneNation ആയി നിലനിര്‍ത്താന്‍ 100 വര്‍ഷക്കാലം തങ്ങളുടെ ജീവിതം സമര്‍പ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകള്‍ പറയും’-സഹസംവിധായകരുമായി തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിവേക് ഇങ്ങനെ കുറിച്ചു. വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരിയും ഹിതേഷ് തക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

