സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് ഇനി സന്ദേശങ്ങള്‍ തിരയാം

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുകളുമായി വാട്സ്ആപ്പ്. മെസ്സേജ് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ്, സെര്‍ച്ച് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍, ഇമേജ് ഫീച്ചറുകള്‍, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍. ഇത് വഴി ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും.

ചാറ്റ് സെര്‍ച്ച് ബോക്സില്‍ ലഭ്യമായ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും. കുറച്ചു കാലമായി വാട്സ്ആപ്പ് ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു