മുംബൈ: ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പത്താന്‍’ റിലീസിന് മുന്‍പെ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
റിലീസിന്റെ തലേദിവസമായ ജനുവരി 24നാണ് ഷാരുഖ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനിലെത്തിയത്. ഇതിനെ തുടര്‍ന്ന് എല്ലാവരും ചിത്രം തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്ബ്, നടന്മാരും സിനിമയുടെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിം പൈറസി വിരുദ്ധ അപേക്ഷ നല്‍കിയിട്ടും സിനിമയുടെ വ്യാജപതിപ്പ് പുറത്ത് വരികയായിരുന്നു. തമിഴ് റോക്കേഴ്സ്, ഫിലിംസില്ല, ഫിലിമി4വാപ്പ് തുടങ്ങിയ നിരവധി വെബ്സൈറ്റുകളില്‍ ചിത്രം ഇതിനകം പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്

