ഡല്‍ഹിയുമായുള്ള അര നൂറ്റാണ്ട് ബന്ധം കേരളത്തിനായി ഉപയോഗപ്പെടുത്തും: കെ.വി തോമസ്‌

ന്യൂഡല്‍ഹി: കേരള ഹൗസില്‍ നടന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി കെ വി തോമസ്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റതാണ് അദ്ദേഹം.

ഡല്‍ഹിയുമായി അര നൂറ്റാണ്ട് നീണ്ട ബന്ധമാണുള്ളത്. അത് കേരളത്തിനായി ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. കെ റെയില്‍ പദ്ധതിക്കായി പരിശ്രമം തുടരും. പദവി സംബന്ധിച്ചു വിവാദങ്ങളില്‍ പ്രതികരിക്കാനില്ല അതില്‍ കാര്യമില്ല. അനില്‍ ആന്റണി കഴിവുള്ള ചെറുപ്പക്കാരനാണ്. വിവാദങ്ങളില്‍ വ്യക്തിപരമായ പ്രതികരണത്തിനില്ല. വികസന കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേരളത്തിനും യോജിച്ച നിലപാടാണ്’- കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷം ക്യാബിനറ്റ് പദവിയോടെയാണ് നിയമനം നല്‍കിയിരിക്കുന്നത്. തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍ ഇടത് കണ്‍വെന്‍ഷനില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.