ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെതിരെയുള്ള അന്വേഷണ മേല്‍നോട്ട സമിതി; താരങ്ങള്‍ക്ക് അതൃപ്തി

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനുള്ള മേല്‍നോട്ട സമിതി രൂപീകരണത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് അതൃപ്തി.

ബോക്സിംഗ് താരം മേരികോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി രൂപീകരിക്കും മുന്‍പ് തങ്ങളോട് ചര്‍ച്ച ചെയ്തില്ലെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും പരാതിപ്പെട്ടു. മേല്‍നോട്ട സമിതി രൂപീകരിക്കുന്നതിന് മുമ്ബ് ഞങ്ങളോട് കൂടിയാലോചിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാഞ്ഞത് വളരെ സങ്കടകരമായെന്നും ഇരുവരും ട്വീറ്റു ചെയ്തു. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ലോക ചാമ്ബ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യനുമായ ഗീത ഫോഗട്ട് അഭ്യര്‍ത്ഥിച്ചു.