ഐസിസി ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററായി സൂര്യകുമാര്‍ യാദവ്.
ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏതൊരു കളിക്കാരനും ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു സൂര്യകുമാറിന്റെ 2022. 1164 റണ്‍സ് അതും 187.43 സ്ട്രൈക്ക് റേറ്റില്‍ കഴിഞ്ഞ വര്‍ഷം നേടാന്‍ സൂര്യകുമാറിനായിരുന്നു. ഇതോടെ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിന് മുകളില്‍ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായും സ്‌കൈ മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം അദ്ദേഹം ടി20യില്‍ ആകെ 68 സിക്സറുകളും അടിച്ചു, ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ച താരമായി സ്‌കൈ മാറി. രണ്ട് സെഞ്ചുറികളും ഒമ്ബത് അര്‍ധസെഞ്ചുറികളും അടിച്ച് ഇന്ത്യക്ക് നിര്‍ണായക വിജയങ്ങള്‍ നേടാനും സ്‌കൈക്ക് കഴിഞ്ഞ വര്‍ഷം ആയി. സ്‌കൈയുടെ മികവ് അദ്ദേഹത്തെ ടി20 ബാറ്റിങ് റാങ്കിംഗ് ഒന്നാമത് എത്തിക്കുകയും ചെയ്തിരുന്നു.

