ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശിയായ വനം വകുപ്പ് വാച്ചര്‍ ശക്തിശക്തിവേലിന്റെ മരണം വേദനാജനകമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
‘വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കും. കുടുംബത്തിന് നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും’- അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍. അതേസമയം, വാച്ചറുടെ മരണത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ നാളുകളായി ഇവിടെ കാട്ടാന ആക്രമണം ശക്തമാണ്. ആക്രമണത്തില്‍ വനംവകുപ്പ് നടപടിയൊന്നും എടുക്കുന്നില്ല എന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.

