ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററിക്കെതിരെ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രംഗത്ത്.
‘ഡോക്യുമെന്ററി വിവാദം രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ്. മുന്‍ വിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് ബിബിസി. ബിജെപിയോടുള്ള അഭിപ്രായവ്യത്യാസം നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഇങ്ങനെ പറയുന്നത്’- കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ കൂടിയായ അനില്‍ആന്റണി ട്വീറ്റ് ചെയ്തു.
Despite large differences with BJP, I think those in 🇮🇳 placing views of BBC, a 🇬🇧 state sponsored channel with a long history of 🇮🇳 prejudices,and of Jack Straw, the brain behind the Iraq war, over 🇮🇳 institutions is setting a dangerous precedence,will undermine our sovereignty.
— Anil K Antony (@anilkantony) January 24, 2023
ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ലെന്ന് അമേരിക്ക .ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്.ഇതില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

