രുചിയിലും ആരോഗ്യത്തിലും മുൻപൻ; അറിയാം ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

രുചിയിലും ആരോഗ്യത്തിലും മുൻനിരയിലാണ് ചക്കപ്പഴം. ജീവകം എ, ജീവകം സി, തയമിൻ, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്‌ളവിൻ, ഇരുമ്പ് നിയാസിൻ, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ബിപി കുറയാനും വിളർച്ച മാറാനും ചക്കപ്പഴം വളരെ നല്ലതാണ്. ആസ്ത്മ, തൈറോയ്ഡ് പ്രശ്നങ്ങൾക്കും പരിഹാരമാണ് ചക്ക. ഇതിൽ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കും. കുട്ടികൾക്ക് ചക്കപ്പഴം നൽകുന്നത് ഏറെ പ്രയോജനപ്രദമാണ്.

നാരടങ്ങിയ പഴമായതിനാൽ മലബന്ധം തടയാനും ദഹനത്തിനും ചക്കപ്പഴം നല്ലതാണ്. അർബുദം തടയാനുള്ള കഴിവും ചക്കപ്പഴത്തിനുണ്ട്. അർബുദത്തിന് കാരണമായ പോളിന്യൂട്രിയന്റുകളെ തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്.

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്‌ട്രോൾ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയിൽ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണിത്.