കൊച്ചി: കളമശ്ശേരി ഗവ.ഐ.ടി.ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.എ.വി.ടി.എസ് സെന്ററിൽ ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ / ഡിഗ്രി, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ ജനുവരി 30 ന് 10.30 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 0484 2557275.
അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

