‘വന്നു ചടങ്ങ് നിര്‍വഹിച്ചു, പോയി’; ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

‘വന്നു ചടങ്ങ് നിര്‍വഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമര്‍ശിച്ചിട്ടിട്ടില്ല. കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രം കേരളത്തെ അവഗണിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായി അതൊന്നും ഇത്തവണ പറഞ്ഞിട്ടില്ല. കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കേരള ഗവണ്‍മെന്റ് ഇത്തവണ ആ നിലയിലേക്ക് പോയിട്ടില്ല. കേരളത്തിലെ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല, ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ അത് വ്യക്തമാണ്’- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.