അമേരിക്കയിലെ പാര്‍ക്കിലെ വെടിവെപ്പില്‍ പത്തു മരണം; പതിനാറുപേര്‍ക്ക് പരിക്ക്‌

ന്യൂയോര്‍ക്ക്: ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ അമേരിക്കയിലെ ലോസാഞ്ചലസില്‍ മൊണ്ടേറെ പാര്‍ക്കില്‍ യുവാവ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. പതിനാറുപേര്‍ക്ക് പരിക്ക്.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഇവിടത്തെ ഒരു ഡാന്‍സ് ക്‌ളബില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു അക്രമി വെടിയുതിര്‍ത്തത്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.