ഹൈദരബാദ്: ന്യൂസിലന്‍ഡിനെതിരെ സ്ലോ ഓവര്‍ റൈറ്റ് വരുത്തിയ ഇന്ത്യയ്ക്ക് കനത്ത പിഴയുമായി ഐ.സി.സി.
മത്സര ഫീയുടെ 60 ശതമാനമാണ് ടീം ഇന്ത്യ പിഴയിനത്തില്‍ നല്‍കേണ്ടി വരിക. മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇന്ത്യ മൂന്നു ഓവര്‍ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗല്‍ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു. ഇക്കാര്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സമ്മതിക്കുകയും ചെയ്തു.
‘താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമുള്ള ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിന്റെ 2.22 ആര്‍ട്ടിക്ള്‍ പ്രകാരം മിനിമം ഓവര്‍ റൈറ്റ് പിഴവുകള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനം വരെ പിഴയീടാക്കും. നിര്‍ണിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനുമാണ് ഈ തരത്തില്‍ താരങ്ങളില്‍ നിന്ന് പിഴ ഈടാക്കുക’ ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഓണ്‍ ഫീല്‍ഡ് അംപയര്‍മാരായ അനില്‍ ചൗധരി, നിതിന്‍ മേനോന്‍, മൂന്നാം അംപയര്‍ കെ.എന്‍ അനന്തപത്മനാഭന്‍, നാലാം അംപയര്‍ ജയരാമന്‍ മദനഗോപാല്‍ എന്നിവരും കുറ്റം ചുമത്തിയതായും പ്രസ്താവനയില്‍ പറഞ്ഞു.

