ആര്‍ത്തവ അവധി ഓഫീസിലും; പ്രഖ്യാപനവുമായി സംവിധായകന്‍ വി. എ ശ്രീകുമാര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ ആര്‍ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഓഫീസിലും വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി ഇന്ന് മുതല്‍ നടപ്പിലാക്കിയതായി സംവിധായകന്‍ വി എ ശ്രീകുമാര്‍.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു. ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവില്‍ പുഷില്‍ ജോലി ചെയ്യുന്ന ഒന്‍പതു സ്ത്രീകള്‍ക്കും ഇനി വരുന്നവര്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

ആര്‍ത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകള്‍ അര്‍ഹരാണ്.

30 വര്‍ഷമായി പരസ്യ-ബ്രാന്‍ഡിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച് അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് ഞാനിതിനെ കാണുന്നു.