തിരുവനന്തപുരം: ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സർക്കാർ രൂപീകരിച്ച പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി നിർദേശങ്ങൾ ക്ഷണിക്കുന്നു. ബാച്ചുകൾ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകൾ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിർദേശങ്ങൾ സമർപ്പിക്കാനാഗ്രഹിക്കുന്നവർ 2023 ജനുവരി 31 നകം ആർ. സുരേഷ്‌കുമാർ, ജോയിന്റ് ഡയറക്ടർ മെമ്പർ സെക്രട്ടറി, ഹയർസെക്കണ്ടറി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോർഡ് ബിൽഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
hsebatchreorganisation2023@gmail.com എന്ന ഇ -മെയിലിലും നിർദ്ദേശങ്ങൾ അയക്കാം. മേഖലാ ഉപഡയറക്ടർമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകൾ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. പ്രാദേശികമായ ആവശ്യകതകൾ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തും.

