അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജൻസ്

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം. ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് ആണ് രാമക്ഷേത്രത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അയോദ്ധ്യയിലും ക്ഷേത്ര പരിസരത്തും കർശന സുരക്ഷയാണ് ഏർപ്പെടുത്തി.

പാക് ഭീകരരാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. ചാവേറാക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതി. ആക്രമണം നടത്താനായി പാകിസ്താനിൽ നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് ഭീകരർ കടക്കുമെന്നാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്ന വിവരം. രാമക്ഷേത്രം ആക്രമിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദു-മുസ്ലീം കലാപം സൃഷ്ടിക്കാനാണ് ഭീകരർ പദ്ധതിയിടുന്നത്.

ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനുള്ള പദ്ധതിയാണ് നടക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.