ജെപി നദ്ദ തന്നെ തുടരും: അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അടുത്ത വര്‍ഷം ജൂണ്‍ വരെ ജെപി നദ്ദ തന്നെ തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ അറിയിച്ചു. രാജ്‌നാഥ് സിംഗാണ് യോഗത്തില്‍ നദ്ദയുടെ പേര് നിര്‍ദേശിച്ചത്.

തീരുമാനം ഐക്യകണ്‌ഠേനയായിരുന്നു. കോവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയില്‍ നദ്ദ മുന്നോട്ട് കൊണ്ടുപോയി. നദ്ദയുടെ കീഴില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാന അധ്യക്ഷന്‍മാരും തുടര്‍ന്നേക്കും. ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും’- അമിത് ഷാ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂണ്‍ വരെ വേണ്ടെന്നും യോഗത്തില്‍ ധാരണയായി.