ഡല്‍ഹി: വനിതാ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം വിയാകോം 18ന്. 2023 മുതല്‍ 2027 വരെ അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വിയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
പ്രഥമ ഐ.പി.എല്‍ വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ ജനുവരി 25നാണ് പ്രഖ്യാപിക്കുക. അഞ്ചുടീമുകളാണ് പങ്കെടുക്കുന്നത് . ചെന്നൈ, രാജസ്ഥാന്‍, ഡല്‍ഹി, കൊല്‍ക്കത്ത, പഞ്ചാബ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകളാണ് മുന്‍നിരയിലുള്ളത്. താരലേലം ഫെബ്രുവരിയിലാണ് നടക്കുക . പ്രമുഖതാരങ്ങള്‍ക്ക് 30 മുതല്‍ 50 ലക്ഷം വരെയാണ് അടിസ്ഥാനവില.
വനിതാ ഐ.പി.എല്‍ ഷെഡ്യൂള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഫെബ്രുവരിയില്‍ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിന് ശേഷം മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നടത്താനാണ് ധാരണയായിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം.

