എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ സംരക്ഷണം; കഴിക്കാം ഈ ഭക്ഷണങ്ങൾ….

വളരെ പ്രധാനപ്പെട്ട ഒന്നാണ് എല്ലുകളുടെയും പല്ലുകളുടെയും സംരക്ഷണം. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പയർവർഗങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമായ മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. വിറ്റാമിൻ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കും. സോയ, ചീസ്, മത്സ്യം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാൽ പാൽ, പാൽക്കട്ടി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. മുട്ടയിൽ അടങ്ങിയിരിക്കുന്ന സൾഫർ, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കും.

മഗ്‌നീഷ്യം, അയേൺ, പൊട്ടാസ്യം, വിറ്റാമിൻ എ, ബി, സി, ഇ, കെ, എന്നിവയുടെ ഉറവിടമായ ചീരയും എല്ലുകൾക്കും പല്ലുകൾക്കും ബലമേകും.