തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സീരിസ് നമ്പര്‍ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് ഗതാഗതമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഉദ്യോഗസ്ഥതല ശുപാര്‍ശ അംഗീകരിച്ചു. അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറാനും തീരുമാനിച്ചു.
അതേസമയം, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പില്‍ ചട്ടഭേദഗതി വേണ്ടിവരും. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ KL- 99 എന്നീ സീരീസിലായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍-99- എ എന്ന വിഭാഗത്തിലായിരിക്കും.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍- ബി എന്ന വിഭാഗത്തിലായിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെ.എല്‍-99-സി എന്ന വിഭാഗത്തിലായിരിക്കും. സര്‍ക്കാരിന്‍െര പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നമ്പര്‍ കെ.എല്‍-99-ഡി എന്ന വിഭാഗത്തിലേക്കും മാറും

