ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തില്‍ 36 ശതമാനം ജനപിന്തുണയുണ്ടെന്നും ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
‘കേരളത്തില്‍ ആറോ ഏഴോ മണ്ഡലങ്ങളില്‍ ബിജെപിക്ക് 3 ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവിടുത്തെ സാഹചര്യം വ്യത്യസ്തമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള വീടുകളില്‍ ഞങ്ങളെത്തുകയും പ്രാദേശിക വിഷയങ്ങളിലടക്കം ഇടപെടുകയും ചെയ്യും. കേരളത്തിലെ ഇരുമുന്നണികളുടെയും നിഴല്‍ യുദ്ധം ബിജെപി തുറന്നുകാണിക്കും. കൃസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളെ ഒപ്പം നിര്‍ത്തും. കെ സുരേന്ദ്രനടക്കമുള്ള സംസ്ഥാന ഭാരവാഹികള്‍ ചുമതലയില്‍ തുടരും. നിലവിലെ നേതൃത്വത്തില്‍ പൂര്‍ണ തൃപ്തനാണ്’- അദ്ദേഹം വ്യക്തമാക്കി.

