ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഫ്ളാഗ് ഓഫ് ചെയ്തു. ഈ വന്ദേഭാരത് എക്‌സ്പ്രസ് തെലങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും സംസ്‌കാരത്തെയും, പൈതൃകത്തെയും ബന്ധപ്പിക്കുമെന്ന് ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. വിശാഖപട്ടണം-സെക്കന്തരാബാദ് റൂട്ടിലാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്.
അതേസമയം, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ഏകദേശം 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗല്‍, സെക്കന്തരാബാദ് എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റേഷന്‍.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ളാഗ് ഓഫിന് മുമ്ബുള്ള പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തിയിരുന്നു. പൊങ്കല്‍ ദിനത്തില്‍ പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യുന്നത് വലിയൊരു സമ്മാനമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

