മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍

ഓര്‍ലാന്‍സ്: മിസ് യൂണിവേഴ്‌സായി അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവാണ് വിജയിയായ ആര്‍ബോണി ഗബ്രിയേലിനെ വിജയ കിരീടം ചൂടിപ്പിച്ചത്. അമേരിക്കയിലെ ലൂസിയാനയിലെ ഓര്‍ലാന്‍സില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ മത്സരാര്‍ത്ഥിയായ ദിവിത റായി അവസാന 16ല്‍ ഇടം പിടിച്ചിരുന്നു. മിസ് വെനുസ്വേല രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് മിസ് ഡൊമനിക്ക് റിപ്പബ്ലിക്കും ഇടം പിടിച്ചു.

അതേസമയം, ലോകമെമ്പാടുമുള്ള 80ല്‍ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദിവിത മുംബൈയിലെ സര്‍ ജെജെ കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചത്. മോഡലും ആര്‍ക്കിടെക്റ്റുമാണ് ദിവിത റായ്. CRY, Nanhi Kali, Teach for India തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര എന്‍ജിഒകളുമായും ദിവിതാ റായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മിസ് യൂണിവേഴ്സ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

2021-ലെ മിസ് ദിവ യൂണിവേഴ്സില്‍ ദിവിത രണ്ടാം റണ്ണറപ്പായിരുന്നു. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, പെയിന്റിംഗ്, സംഗീതം കേള്‍ക്കല്‍, വായന എന്നിവയിലാണ് ദിവിതാ റായിക്ക് താല്‍പര്യം. 2021 സെപ്റ്റംബറില്‍, കാന്‍സര്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഒരു ശിശു സഹായ ഫൗണ്ടേഷന്‍ ഫണ്ട് ദിവിതാ സ്വരൂപിച്ചു.