താലിബാന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധത; അഫ്ഗാനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും പിന്മാറി ഓസ്ട്രേലിയ

മെല്‍ബണ്‍: താലിബാന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. മാര്‍ച്ചില്‍ യുഎഇയില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ രംഗത്തുവന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കിയ റാഷിദ് ഓസ്ട്രേലിയന്‍ ടി20 ടൂര്‍ണമെന്റായ ബിഗാബാഷ് ലീഗില്‍ നിന്നും പിന്മാറുമെന്ന സൂചനയും നല്‍കി. നിലവില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സിലെ താരമാണ് റാഷിദ്.